മ്യൂച്വൽ ഫണ്ട്
ദൃശ്യരൂപം
പൊതുജനങ്ങളിൽ നിന്നും ചെറിയ നിക്ഷേപങ്ങൾ സ്വീകരിച്ച് അവ സമാഹരിച്ച് അവർക്കു വേണ്ടി പലതരത്തിലുള്ള ഓഹരികളിൽ നിക്ഷേപിച്ച് ലാഭം ഉണ്ടാക്കുന്ന പ്രവർത്തനത്തിലും,നിക്ഷേപ വ്യാപാരത്തിലും ഏർപ്പെട്ടിരിയ്ക്കുന്ന മധ്യവർത്തികളെയാണ് മ്യൂച്ചൽ ഫണ്ടുകൾ എന്നു വിളിയ്ക്കുന്നത്.[1] ഭാരതത്തിൽ മ്യൂച്ചൽ ഫണ്ടിനു തുടക്കം കുറിച്ചത് 1963 ൽ ആണ്.ആ വർഷം പാർലമെന്റ് പാസ്സാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ(UTI) രൂപീകൃതമാവുകയും അതോടൊപ്പം യു.എസ് 64 എന്ന പദ്ധതി 1964 ജൂലൈയിൽ പുറത്തിറക്കുകയും ചെയ്തു.[2]
ഘടകങ്ങൾ
[തിരുത്തുക]- സ്പോൺസറർ
- അസറ്റ് മാനേജ്മെന്റ് കമ്പനി
- ട്രസ്റ്റി
- കസ്റ്റോഡിയൻ
- രജിസ്ട്രാർ