മോറീസ് ഉത്രില്ലൊ
മോറീസ് ഉത്രില്ലൊ | |
---|---|
ജനനം | Maurice Valadon 26 ഡിസംബർ 1883 |
മരണം | 5 നവംബർ 1955 Montmartre, Paris, France | (പ്രായം 71)
ദേശീയത | French |
വിദ്യാഭ്യാസം | Self-taught |
അറിയപ്പെടുന്നത് | Painting |
ഫ്രഞ്ചു ചിത്രകാരനായിരുന്നു മോറീസ് ഉത്രില്ലൊ. 1883 ഡിസംബർ 26-നു പാരീസിൽ ജനിച്ചു. ഇദ്ദേഹത്തിന്റെ മാതാവ് ഒരു മോഡലും ചിത്രകാരിയും ആയ സൂസെയിൻ വലഡൺ (1865 - 1938) എന്ന വനിതയായിരുന്നു. പിതാവ് ആരെന്നു വ്യക്തമല്ല.
ജീവിതരേഖ
[തിരുത്തുക]ഒരു സ്പാനിഷ് കലാവിമർശകനായ മിഗ്യെൽ ഉത്രില്ലൊയാണ് ഇദ്ദേഹത്തിന് ഈ പേരു നൽകിയത്. ഒരു ചിത്രകാരൻ എന്ന നിലയിൽ അമ്മയിൽനിന്നു ലഭിച്ചതൊഴികെ കാര്യമായ ശിക്ഷണമൊന്നും ഉത്രില്ലൊയ്ക്ക് ലഭിച്ചിരുന്നില്ല. അമ്മയ്ക്കും ഇക്കാര്യത്തിൽ വേണ്ട ശിക്ഷണം കിട്ടിയിരുന്നില്ല. കൗമാരപ്രായത്തിൽതന്നെ ഇദ്ദേഹം ഒരു കുടിയനായി തിർന്നിരുന്നു. മദ്യാസക്തിയിൽ നിന്നുമുള്ള മോചനത്തിന് ഒരു ചികിത്സ എന്ന നിലയിലാണ്, മാതാവ് ചിത്രരചനയിൽ കൂടുതൽ പ്രോത്സാഹനം നൽകിയത്. കൂടെ കൂടെ മദ്യാസക്തിയിലേക്കു വഴുതി വിഴുമായിരുന്നെങ്കിലും ചിത്രരചന ഇദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വിട്ടുപിരിയാനാവത്ത ഒരു ശീലമായി മാറിയിരുന്നു. കുറെ വരപ്പു ചിത്രങ്ങളും ലിതോഗ്രാഫുകളും ആയിരക്കണക്കിന് എണ്ണച്ചായ ചിത്രങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. മോണ്ട്മാർത്രേയിലെ മദ്യശാലകളിൽ നിന്നും മകനെ മാറ്റിനിറുത്തുന്നതിനായി. സൂസെയിൻ വലഡൺ ലിയോണിനടുത്തുള്ള ചകേവു എന്ന സ്ഥലത്തേക്ക് മാറിതാമസിച്ചു.
വിവാഹം
[തിരുത്തുക]ലൂസിപൗൽ എന്നൊരു വിധവയെ ഇദ്ദേഹം 1935-ൽ വിവാഹം ചെയ്തു. പാരീസിന്റെ പ്രാന്തപ്രദേശത്തുള്ള ലെവെസിനെ എന്ന മനോഹരമായ സ്ഥലത്ത് തമസമാക്കി.
ചിത്രങ്ങളുടെ പ്രത്യേകതകൾ
[തിരുത്തുക]ആദ്യകാലങ്ങളിൽ കാല്ലി പിസാറോ, ആൽഫ്രട്ട് സിസിലി എന്നിവരുടെ ഇമ്പ്രഷനിസ്റ്റ് ചിത്രങ്ങളോട് ആഭിമുഖ്യം കാട്ടിയെങ്കിലും ഈ പ്രസ്ഥാനഭേദങ്ങളോട് ഇദ്ദെഹതിനു വലിയ മതിപ്പില്ലായിരുന്നു. കണ്ണിൽപ്പെടുന്ന ദൃശ്യങ്ങളെ ആവുന്നത്ര യഥാതഥമായി പർത്തുക എന്ന ഒറ്റ ആഗ്രഹമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളു. സാമൂഹികരംഗത്തു പ്രത്യക്ഷപ്പെടൻ വിമുഖനും ലജ്ജാശീലനും ആയിരുന്നതുകൊണ്ട് വളരെ കുറച്ചു ഛായാചിത്രങ്ങളേ ഇദ്ദേഹം വരച്ചിട്ടുള്ളു. പുഷ്പങ്ങളുടേത് ഒഴിച്ചാൽ ബാക്കിയുള്ളവ അത്രയും മൊണ്ട്മാർത്രേയിലെ തകർന്ന കെട്ടിടങ്ങളുടെയും പഴയ തെരുവുകളുടെയും ചിത്രങ്ങളാണ്. പണ്ട് അവിടെ ഉണ്ടായിരുന്ന കാറ്റാടിയന്ത്രങ്ങളുടെയും കാപ്പിക്കടകളുടെയും വിനോദസ്ഥലങ്ങളുടെയും ചിത്രങ്ങൾ ഇക്കൂട്ടത്തിൽ പെടുന്നു. ബ്രിട്ടനി, കോർസിക്ക എന്നീ സ്ഥലങ്ങളിൽ നടത്തിയ സന്ദർശനം ഏതാനും ചിത്രങ്ങളുടെ രചനയ്ക്കു കാരണമായി.
ധവള കാലഘട്ടം
[തിരുത്തുക]ഇദ്ദേഹത്തിന്റെ ഏറ്റവും മെച്ചപ്പെട്ട കൃതി ധവള കാലഘട്ടം (1908 - 1914) എന്നു വിശേഷിപ്പിക്കപ്പെട്ടുവരുന്ന കാലത്ത് ഉണ്ടായിട്ടുള്ളവയാണ്. ഈ കാലത്തെ രചനകളിൽ സിങ്ക് വൈറ്റ് ധാരാളം ഉപയോഗിച്ചിരുന്നതുകൊണ്ടാണ് ധവളകാലഘട്ടം എന്ന പേരുണ്ടായത്. വലിയ ചുവരെഴുത്തുകളോടുകൂടിയതും പഴക്കം ചെന്നതുമായ ദൃശ്യങ്ങൾ കടുപ്പംകൂടിയ നിറങ്ങളിൽ ഇദ്ദേഹം വരയ്ക്കുമായിരുന്നു. പുതിയ ആശയങ്ങളെ സ്വതന്ത്രമായി ആവിഷ്ക്കരിക്കുമാറ് എണ്ണച്ചായത്തിൽ രചിച്ച ചിത്രങ്ങളാണ് ഇദ്ദെഹത്തിന് പണവും പ്രശസ്തിയും നേടികൊടുത്തത്. 1929-ൽ ഷെവലിയർ ഓഫ് ദി ലീജിയൺ ഓഫ് ഓണർ എന്ന ബഹുനതി ലഭിച്ചു. 1955 നവംബർ 5-ന് ലെവെസിനെയിൽ ഇദ്ദേഹം അന്തരിച്ചു.