മുണ്ഡ
ദൃശ്യരൂപം
Total population | |
---|---|
9,000,000[1] | |
Regions with significant populations | |
Languages | |
Mundari | |
Religion | |
Sarnaism, Christianity | |
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ | |
Hos • Kols • Santals |
മുണ്ഡകൾ[2] ഇന്ത്യയിലെ, ചോട്ടാനാഗ്പൂർ പീഠഭൂമിയിലെ ഒരു ആദിവാസി വിഭാഗമാണ്. ബംഗ്ലാദേശിലെ ചില ഭാഗങ്ങളിലും ഇവരെ കാണാൻ കഴിയും. ഇവരുടെ ഭാഷ മുണ്ഡാരി,ആസ്ട്രോ-ഏഷ്യാറ്റിക് ഭാഷയിലെ മുണ്ഡ എന്ന ഉപവിഭാഗത്തിൽപ്പെടുന്നു.ഇരുപതു ലക്ഷം മുണ്ഡകൾ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
പ്രമുഖ മുണ്ഡകൾ
[തിരുത്തുക]- ബിർസ മുണ്ഡ[3] - പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ ബ്രിടിഷുകാർക്ക് എതിരെ മുണ്ഡകളുടെ സ്വാതന്ത്ര്യത്തിനായി പൊരുതിയ വ്യക്തി.മുണ്ഡകൾ അദേഹത്തെ ഭഗവാൻ ആയി കണക്കാക്കിയിരുന്നു. ജ്ഞാനപീഠ ജേതാവായ മഹാശ്വേതാ ദേവിയുടെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ച "ആരണ്യേ അധികാർ"(1979) എന്ന നോവലിലെ കേന്ദ്രകഥാപാത്രമാണ് ബിർസ മുണ്ഡ[4].
- ജയ്പാൽ സിംഗ് [5] - ആദിവാസി മഹാസഭ എന്ന രാഷ്ട്രീയ പാർട്ടിക്ക് രൂപം നൽകിയാൾ. ആദിവാസികൾക്കായി സ്വതന്ത്രമായ ഝാർഖണ്ഡ് സംസ്ഥാനം വേണമെന്ന് ആദ്യമായി ആവിശ്യപ്പെട്ട വ്യക്തി. മികച്ച ഒരു ഹോക്കി കളിക്കാരൻ കൂടിയായ ഇദ്ദേഹമാണ് 1928 - ൽ ഒളിംപിക്സ്ൽ സ്വർണ്ണം നേടിയ ഇന്ത്യൻ ഹോക്കി ടീമിനെ ഫൈനലിൽ നയിച്ചത്.
- അർജുൻ മുണ്ഡ ഒരു ഇന്ത്യൻ രാഷ്ട്രീയനേതാവാണ്. മുൻ എം.പി, മുൻ ഝാർഖണ്ഡ് മുഖ്യമന്ത്രി എന്നീ നിലകളിലും പ്രശസ്തൻ.[6] 2011 ഫെബ്രുവരി 26-ന് പതിനഞ്ചാം ലോക്സഭയിൽ നിന്ന് രാജി വെച്ചു.[7] 2013 ജനുവരി 8-ന് ഝാർഖണ്ഡ് മുഖ്യമന്ത്രിസ്ഥാനത്ത് നിന്നും രാജിവെച്ചു.[8]
- കരിയ മുണ്ഡ - ഒരു ഇന്ത്യൻ രാഷ്ട്രീയപ്രവർത്തകനും ഇപ്പോഴത്തെ ലോക്‌സഭ ഡെപ്യൂട്ടി സ്പീക്കറുമാണ്.[9]ബി.ജെ.പി.യിലെ മുതിർന്ന നേതാക്കളിലൊരാളായ ഇദ്ദേഹം മൊറാർജി ദേശായിയുടെയും എ.ബി. വാജ്‌പേയിയുടെയും നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭകളിലെ അംഗമായിരുന്നു.[10]
അവലംബം
[തിരുത്തുക]- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Britannica
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Parkin, R. (1992). The Munda of central India: an account of their social organization. Delhi: Oxford University Press. ISBN 0-19-563029-7
- ↑ "ബിർസ മുണ്ഡയെപ്പറ്റിയുള്ള ടൈംസ് ഓഫ് ഇന്ത്യയിലെ ലേഖനം". Archived from the original on 2012-11-04. Retrieved 2013-03-10.
- ↑ "മഹാശ്വേതാദേവിയുടെ ജീവചരിത്രം -മഗ്സാസെ വെബ്സൈറ്റ്". Archived from the original on 2010-03-26. Retrieved 2013-03-10.
- ↑ ഇന്ത്യൻ ഒളിംപിക്സ് ഹോക്കി ടീം ക്യാപ്റ്റൻമാരുടെ ലിസ്റ്റ്
- ↑ "അർജുൻ മുണ്ഡ".
- ↑ Munda, Arjun. "Date of Resignation, from Lok Sabha". Lok Sabha Secretariat. Archived from the original on 2013-02-01. Retrieved 28 March 2011.
- ↑ മാതൃഭൂമി ദിനപത്രം-ജനുവരി 9
- ↑ Joshua, Anita (9 June 2009). "Karia Munda is Deputy Speaker". The Hindu. Archived from the original on 2009-06-10. Retrieved 30 March 2010.
- ↑ http://parliamentofindia.nic.in/ls/lok13/biodata/13BI52.htm