iBet uBet web content aggregator. Adding the entire web to your favor.
iBet uBet web content aggregator. Adding the entire web to your favor.



Link to original content: https://ml.wikipedia.org/wiki/നെബ്രാസ്ക
നെബ്രാസ്ക - വിക്കിപീഡിയ Jump to content

നെബ്രാസ്ക

Coordinates: 41°30′N 100°00′W / 41.5°N 100°W / 41.5; -100
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്റ്റേറ്റ് ഓഫ് നെബ്രാസ്ക
Flag of Nebraska State seal of Nebraska
കൊടി ചിഹ്നം
വിളിപ്പേരുകൾ: Cornhusker State
ആപ്തവാക്യം: Equality before the law
അമേരിക്കൽ ഐക്യനാടുകളുടെ ഭൂപടത്തിൽ Nebraska അടയാളപ്പെടുത്തിയിരിക്കുന്നു
അമേരിക്കൽ ഐക്യനാടുകളുടെ ഭൂപടത്തിൽ Nebraska അടയാളപ്പെടുത്തിയിരിക്കുന്നു
ഔദ്യോഗികഭാഷകൾ English
നാട്ടുകാരുടെ വിളിപ്പേര് Nebraskan
തലസ്ഥാനം Lincoln
ഏറ്റവും വലിയ നഗരം Omaha
ഏറ്റവും വലിയ മെട്രോ പ്രദേശം Omaha–Council Bluffs
വിസ്തീർണ്ണം  യു.എസിൽ 16th സ്ഥാനം
 - മൊത്തം 77,358 ച. മൈൽ
(200,365 ച.കി.മീ.)
 - വീതി 210 മൈൽ (340 കി.മീ.)
 - നീളം 430 മൈൽ (690 കി.മീ.)
 - % വെള്ളം 0.7
 - അക്ഷാംശം 40° N to 43° N
 - രേഖാംശം 95° 19' W to 104° 03' W
ജനസംഖ്യ  യു.എസിൽ 37th സ്ഥാനം
 - മൊത്തം 1,907,116 (2016 est.)[1]
 - സാന്ദ്രത 24.6/ച. മൈൽ  (9.5/ച.കി.മീ.)
യു.എസിൽ 43rd സ്ഥാനം
 - ശരാശരി കുടുംബവരുമാനം  $60,474[2] (18th)
ഉന്നതി  
 - ഏറ്റവും ഉയർന്ന സ്ഥലം Panorama Point[3][4]
5,424 അടി (1654 മീ.)
 - ശരാശരി 2,600 അടി  (790 മീ.)
 - ഏറ്റവും താഴ്ന്ന സ്ഥലം Missouri River at Kansas border[3][4]
840 അടി (256 മീ.)
രൂപീകരണം  March 1, 1867 (37th)
ഗവർണ്ണർ Pete Ricketts (R)
ലെഫ്റ്റനന്റ് ഗവർണർ Mike Foley (R)
നിയമനിർമ്മാണസഭ Nebraska Legislature
 - ഉപരിസഭ None (unicameral)
 - അധോസഭ None (unicameral)
യു.എസ്. സെനറ്റർമാർ Deb Fischer (R)
Ben Sasse (R)
യു.എസ്. പ്രതിനിധിസഭയിലെ അംഗങ്ങൾ Jeff Fortenberry (R)
Don Bacon (R)
Adrian Smith (R) (പട്ടിക)
സമയമേഖലകൾ  
 - Most of state Central: UTC −6/−5
 - Panhandle Mountain: UTC −7/−6
ചുരുക്കെഴുത്തുകൾ NE Neb., Nebr. US-NE
വെബ്സൈറ്റ് www.nebraska.gov

നെബ്രാസ്ക അമേരിക്കൻ ഐക്യനാടുകളിലെ മഹാസമതലത്തിലും മദ്ധ്യ പടിഞ്ഞാറൻ പ്രദേശത്തുമായി സ്ഥിതി ചെയ്യുന്ന് ഒരു സംസ്ഥാനമാണ്. ലിങ്കൺ ആണ് തലസ്ഥാനം. മിസോറി നദീതീരത്തുള്ള ഒമഹയാണ് ഏറ്റവും വലിയ നഗരം. ഒരിക്കൽ മഹാ അമേരിക്കൻ മരുഭൂമിയുടെ ഭാഗമായി കണക്കാക്കിയിരുന്നു. ഇപ്പോൾ അമേരിക്കയിൽ കൃഷിയിൽ മുന്നിട്ട് നിൽക്കുന്ന സംസ്ഥാനമാണിത്. വടക്ക് ഭാഗത്ത് സൗത്ത് ഡകോട്ട, മിസോറി നദിയ്ക്ക് ഇരുവശത്തുമായി കിഴക്ക് അയോവയും തെക്കുകിഴക്കായ മിസോറിയും, തെക്ക് കൻസാസ്, തെക്കുപടിഞ്ഞാറൻ ഭാഗത്ത് കൊളറാഡോ, പടിഞ്ഞാറ് വയോമിംഗ് എന്നിവയാണ് സംസ്ഥാനത്തിന്റെ അതിരുകൾ. സംസ്ഥാനത്തിന്റെ വിസ്തീർണ്ണം 77,220 ചതുരശ്രമൈലാണ് (200,000 ചതുരശ്ര കിലോമീറ്റർ). ഏകദേശം 1.9 മില്യൺ ആളുകൾ ഇവിടെ വസിക്കുന്നു.

യൂറോപ്യൻ അധിനിവേശത്തിനു ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പുതന്നെ ഒമാഹ, മിസ്സൗറിയ, പോൻക, പാവ്നീ, ഒട്ടോയെ, ലക്കോട്ട (സിയോക്സ്) വിഭാഗത്തിലെ വിവിധശാഖകൾ തുടങ്ങിയ തദ്ദേശീയ അമേരിക്കൻ-ഇന്ത്യൻ ജനവിഭാഗങ്ങൾ ഈ പ്രദേശത്ത് അധിവസിച്ചുവന്നിരുന്നു. ലെവീസ് ആൻറ് ക്ലാർക്ക് പര്യവേക്ഷണകാലത്തെ അനേകം ചരിത്രപ്രാധാന്യമുള്ള വഴിത്താരകൾ ഈ സംസ്ഥാനത്തിലൂടെ കടന്നു പോകുന്നു. നെബ്രാസ്ക 1867 ൽ അമേരിക്കൻ ഐക്യനാടുകളുടെ 37 ആമത്തെ സംസ്ഥാനമായി അംഗീകരിക്കപ്പെട്ടു. അമേരിക്കൻ ഐക്യനാടുകളിലെ നിയമസഭയിൽ ഏകസഭ മാത്രമുള്ളതും ഔദ്യോഗികമായി നിഷ്പക്ഷവുമായ ഒരേയൊരു സംസ്ഥാനമാണ് നെബ്രാസ്ക. നെബ്രാസ്ക സംസ്ഥാനത്ത് രണ്ട് പ്രധാന ഭൂപ്രദേശങ്ങളാണുള്ളത്: ഡിസ്സെക്റ്റഡ് ടിൽ പ്ലെയിൻസ്, മഹാസമതലം എന്നിവ. ഡിസെക്റ്റഡ് ടിൽസ് സമതലം മൊട്ടക്കുന്നുകൾ നിറഞ്ഞതും സംസ്ഥാനത്തെ വലിയ നഗരങ്ങളായ ഒമാഹ, ലിങ്കൺ എന്നിവ ഉൾപ്പെട്ടതുമാണ്. പടിഞ്ഞാറൻ നെബ്രാസ്കയുടെ ഭൂരിഭാഗവും മഹാസമതലത്തിൽ ഉൾപ്പെട്ടിരിക്കുന്നു. ഇവിടം മേച്ചിൽപ്പുറങ്ങൾക്കു പറ്റിയ വൃക്ഷരഹിതമായ പ്രയറികളാണ്. സംസ്ഥാനത്തിന് ഒരു വലിയ കാർഷിക മേഖലയുണ്ട്. ഗോമാംസം, പന്നിമാംസം, ചോളം, സോയാബീൻ എന്നിവയുടെ പ്രധാന ഉത്പാദകരാണ് നെബ്രാസ്ക സംസ്ഥാനം. വസന്തത്തിലും വേനലിലും തീക്ഷ്ണമായ ഇടിമിന്നലും ചുഴലിക്കൊടുങ്കാറ്റും സംഭവിക്കാറുണ്ട്, ചിലപ്പോൾ ശരത്കാലത്തും ഇതു സംഭവിക്കാം. ശൈത്യകാലത്തും വസന്തത്തിന്റെ തുടക്കത്തിലും ചിനൂക്ക് വാതങ്ങൾ സംസ്ഥാനത്തെ ഊഷ്മാവ് കൂട്ടാറുണ്ട്.

അവലംബം

[തിരുത്തുക]
  1. "Population and Housing Unit Estimates". U.S. Census Bureau. June 22, 2017. Retrieved June 22, 2017.
  2. "Median Annual Household Income". The Henry J. Kaiser Family Foundation. Retrieved December 9, 2016.
  3. 3.0 3.1 "Elevations and Distances in the United States". United States Geological Survey. 2001. Archived from the original on ഒക്ടോബർ 15, 2011. Retrieved ഒക്ടോബർ 24, 2011.
  4. 4.0 4.1 Elevation adjusted to North American Vertical Datum of 1988.
മുൻഗാമി യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ
1867 മാർച്ച് 1ൻ പ്രവേശിപ്പിച്ചു (37ആം)
പിൻഗാമി

41°30′N 100°00′W / 41.5°N 100°W / 41.5; -100

"https://ml.wikipedia.org/w/index.php?title=നെബ്രാസ്ക&oldid=3261710" എന്ന താളിൽനിന്ന് ശേഖരിച്ചത്