നനകിഴങ്ങ്
നനകിഴങ്ങ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | ഏകബീജപത്രസസ്യങ്ങൾ |
Order: | Dioscoreales |
Family: | Dioscoreaceae |
Genus: | Dioscorea |
Species: | D. esculenta
|
Binomial name | |
Dioscorea esculenta |
ഡയോസ്ക്കോറിയേസി (Dioscoriaceae) സസ്യകുടുംബത്തിൽപ്പെടുന്ന കാച്ചിൽവർഗവിളയാണ് നനകിഴങ്ങ്. (ശാസ്ത്ര നാമം: ഡയസ്ക്കോറിയ എസ്ക്കുലെന്റ (Dioscorea esculenta)). ഉഷ്ണമേഖലാ കിഴങ്ങുവിളയായ നനകിഴങ്ങ് അഥവാ ചെറുകിഴങ്ങ് ഏഷ്യൻ രാജ്യങ്ങൾ, വെസ്റ്റിൻഡീസ്, തെക്കെ അമേരിക്ക, പസഫിക് ദ്വീപുകൾ, ആഫ്രിക്കയുടെ ചില ഭാഗങ്ങൾ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളുടെ ഒരു പ്രധാന ഭക്ഷ്യവിളയാണ്. കേരളത്തിലും ഇത് സാധാരണയായി കൃഷിചെയ്തു വരുന്നു.
പരിപാലനം
[തിരുത്തുക]നനകിഴങ്ങ് പടർന്നുകയറുന്ന ദുർബലസസ്യമാണ്. തണ്ട് ബലം കുറഞ്ഞതായതിനാൽ കുറ്റികൾ നാട്ടിയോ കയറുകെട്ടിയോ താങ്ങുകളിലോ വൃക്ഷങ്ങളിലോ പടർത്തുന്നു. തണ്ടിന് നാലു കോണുകളുണ്ട്. തണ്ടിൽ ഏകാന്തരന്യാസത്തിലോ സമ്മുഖമായോ ഇലകൾ വ്യന്യസിച്ചിരിക്കുന്നു. ഇലകൾ വലിപ്പം കൂടിയതും ഹൃദയാകാരത്തിലുള്ളതുമാണ്. വളരെ അപൂർവമായേ ഇത് പുഷ്പിക്കാറുള്ളൂ. ഇലകളുടെ കക്ഷ്യങ്ങളിൽ നിന്ന് നീണ്ടുനേർത്ത പാനിക്കിൾ പുഷ്പമഞ്ജരിയായിട്ടാണ് പുഷ്പങ്ങളുണ്ടാകുന്നത്. പുഷ്പങ്ങൾ വളരെച്ചെറുതും ഏകലിംഗിയുമാണ്. ആറ് പരിദളപുടങ്ങൾ രണ്ട് നിരകളിലായി ക്രമീകരിച്ചിരിക്കുന്നു. പെൺപുഷ്പങ്ങൾക്ക് മൂന്ന് വർത്തികളും ഒരു അധസ്ഥിത അണ്ഡാശയവുമുണ്ട്. ആൺ പുഷ്പങ്ങൾക്ക് ആറുകേസരങ്ങളും ഒരു വന്ധ്യ അണ്ഡാശയവുമുണ്ട്. കായ് സംപുടമോ ബെറിയോ ആയിരിക്കും. കായ്കൾ പരന്നതും 2.5 സെ.മീ. നീളവും 4 സെ.മീ. വീതിയും ഉള്ളവയുമാണ്. വിത്തുകളുടെ അരിക് ചിറകുപോലുള്ള അവയവമായി രൂപാന്തരപ്പെട്ടിരിക്കുന്നു. അണ്ഡാകൃതിയിലുള്ള വിത്തിന്റെ ഒരറ്റം കൂർത്തതും കാറ്റിൽ പറന്ന് വിത്തുവിതരണം നടത്തുന്നതുമാണ്.
നനകിഴങ്ങിന്റെ വേരുകൾ കിഴങ്ങുകളായി രൂപപ്പെടുന്നു. 8-10 മാസങ്ങൾകൊണ്ട് കിഴങ്ങുകൾ പാകമാകുന്നു. കിഴങ്ങിൽ ഡയോസ്കോറിൻ എന്ന ആൽക്കലോയ്ഡ് അടങ്ങിയിട്ടുണ്ട്.
നന കിഴങ്ങിന്റെ മറ്റൊരു പ്രധാന പ്രത്യേകത എന്നാൽ മറ്റ് വളളികളിൽ നിന്ന് വിഭിന്നമായി ഇവ ഇടതു വശത്തേക്ക് ചുറ്റിയാണ് വളളി വീശുന്നത്. കാച്ചിലും മറ്റ് വളളികളും വലതു വശത്തേക്കാണ് വളളി വീശുന്നത്[അവലംബം ആവശ്യമാണ്]
അവലംബം
[തിരുത്തുക]- http://ecocrop.fao.org/ecocrop/srv/en/cropView?id=939 Archived 2011-02-13 at the Wayback Machine.
- http://www.henriettesherbal.com/plants/dioscorea/esculenta.html
- http://www.academicjournals.org/ajb/PDF/pdf2007/20Aug/Olayemi%20and%20Ajaiyeoba.pdf
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ നനകിഴങ്ങ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Dioscorea esculenta എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- നനകിഴങ്ങ് എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.
- ↑ Gardens' Bulletin. Straits Settlements. Singapore 1:396. 1917. Plant Name Details for Dioscorea esculenta. Vol. 1. Retrieved 24 September 2017.
{{cite book}}
:|work=
ignored (help)