iBet uBet web content aggregator. Adding the entire web to your favor.
iBet uBet web content aggregator. Adding the entire web to your favor.



Link to original content: https://ml.wikipedia.org/wiki/ടോളു_മരം
ടോളു മരം - വിക്കിപീഡിയ Jump to content

ടോളു മരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ടോളു മരം
Myroxylon balsamum from Koehler's Medicinal-Plants (1887)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Myroxylon

Species

Myroxylon balsamum
Myroxylon peruiferum[1]

മൈറോസൈലോൺ ബൾസാമം

ലെഗുമിനോസെ (Leguminosae) സസ്യകുടുംബത്തിൽപ്പെടുന്ന വൃക്ഷമാണ് ടോളു മരം. ശാസ്ത്ര നാമം മൈറോസൈലോൺ ബൾസാമം (Myroxylon balsamum). വടക്കേ അമേരിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ സാധാരണ കണ്ടുവരുന്നു. ടോളുമരം 23 മീറ്ററോളം ഉയരത്തിൽ വളരും. ചുവടുഭാഗത്ത് അധികം ശാഖകളില്ലാതെ നേരെ വളരുന്ന മരത്തിന്റെ തൊലി കട്ടികൂടിയതും ഉപരിതലം പരുപരുപ്പുള്ളതുമാണ്. പിച്ഛാകാര സംയുക്തപത്രങ്ങളാണ് ഇവയ്ക്കുള്ളത്. 9-13 പർണകങ്ങൾ ഏകാന്തരന്യാസത്തിൻ ക്രമീകരിച്ചിരിക്കുന്നു. ആയതരൂപത്തിലുള്ള പർണകങ്ങൾക്ക് 50-90 മി.മീ. നീളമുണ്ടായിരിക്കും. അനുപർണങ്ങളില്ല. ഇലകളിലുള്ള ഗ്രന്ഥികൾ പൊട്ടുപോലെ കാണപ്പെടുന്നു.

രൂപവിവരണം

[തിരുത്തുക]

ഇലയുടെ കക്ഷ്യങ്ങളിൽ നിന്ന് റസീം പുഷ്പമഞ്ജരിയായിട്ടോ ശാഖാഗ്രങ്ങളിൽ പാനിക്കിളായിട്ടോ പുഷ്പങ്ങളുണ്ടാവുന്നു. പയറുചെടിയുടെ പുഷ്പങ്ങളോടു സാദൃശ്യമുള്ള വെളുത്ത നിറമുള്ള പുഷ്പങ്ങളാതിനുള്ളത്. ബാഹ്യദളപുടങ്ങൾ അസമമായി ദന്തുരമാണ്; സ്റ്റാൻഡേർഡ് ദളം വർത്തുളവും. നാലു അധോവർത്തി ദളങ്ങളുണ്ട്. ഇവ സ്വതന്ത്രവും വീതി കുറഞ്ഞതുമാണ്. കേസരങ്ങൾ വളരെ വേഗം കൊഴിഞ്ഞുപോവുന്നു. ഫലത്തിന് നീളം കൂടിയ ഞെട്ടാണുള്ളത്. ഫലം ഒതുങ്ങിയതും സ്വയം പൊട്ടി തുറന്നുപോകാത്തതുമാണ്. ഫലത്തിൽ ഒറ്റ വിത്തു മാത്രമേയുള്ളു. വിത്തിന് രണ്ടു ചിറകുഭാഗങ്ങളുണ്ടായിരിക്കും.

ഉപയോഗം

[തിരുത്തുക]

മരത്തൊലിയിൽ ചെറിയ മുറിവുകളുണ്ടാക്കിയാണ് ബാൾസം ശേഖരിക്കുന്നത്. സുഗന്ധദ്രവ്യങ്ങളും ചുമസംഹാരികളും ഉണ്ടാക്കാൻ ബാൾസം ഉപയോഗിക്കുന്നു. തണൽ വൃക്ഷമായും അലങ്കാരവൃക്ഷമായും ടോളുമരം നട്ടുവളർത്തിവരുന്നു.

മൈറോസൈലോൺ ബൾസാമം ബൾസാമം, മൈറോസൈലോൺ ബൾസാമം പെറിയേറെ (M.balsamum pereirae) എന്നിങ്ങനെ രണ്ടിനം ടോളുമരങ്ങളുണ്ട്. ആദ്യത്തെ ഇനത്തിൽനിന്നും ടോളു ബാൾസവും, രണ്ടാമത്തേതിൽനിന്നും പെറു ബാൾസവും ലഭിക്കുന്നു. ചില ശാസ്ത്രകാരന്മാർ ഈ രണ്ടു മരങ്ങളെയും രണ്ടു സ്പീഷീസ് ആയി വർഗീകരിച്ചിട്ടുണ്ട്.

അവലംബം

[തിരുത്തുക]

പുറംകണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടോളു മരം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടോളു_മരം&oldid=1700106" എന്ന താളിൽനിന്ന് ശേഖരിച്ചത്