iBet uBet web content aggregator. Adding the entire web to your favor.
iBet uBet web content aggregator. Adding the entire web to your favor.



Link to original content: https://ml.wikipedia.org/wiki/അഡോറേഷൻ_ഓഫ്_ദി_മാഗി_(ബോട്ടിസെല്ലി,_1475)
അഡോറേഷൻ ഓഫ് ദി മാഗി (ബോട്ടിസെല്ലി, 1475) - വിക്കിപീഡിയ Jump to content

അഡോറേഷൻ ഓഫ് ദി മാഗി (ബോട്ടിസെല്ലി, 1475)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Adoration of the Magi
കലാകാരൻSandro Botticelli
വർഷംc. 1475–1476
MediumTempera on panel
അളവുകൾ111 cm × 134 cm (44 ഇഞ്ച് × 53 ഇഞ്ച്)
സ്ഥാനംUffizi, Florence

1475 അല്ലെങ്കിൽ 1476 കാലഘട്ടത്തിൽ ഇറ്റാലിയൻ നവോത്ഥാന മാസ്റ്റർ സാന്ദ്രോ ബോട്ടിസെല്ലി അദ്ദേഹത്തിന്റെ കരിയറിന്റെ തുടക്കത്തിൽ വരച്ച ചിത്രമാണ് ദി അഡോറേഷൻ ഓഫ് ദി മാഗി. ഫ്ലോറൻസിലെ ഉഫിസിയിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരിക്കുന്നു. ദി അഡോറേഷൻ ഓഫ് മാഗിയുടെ ഏഴ് പതിപ്പുകളെങ്കിലും വരയ്ക്കാൻ ബോട്ടിസെല്ലിയെ നിയോഗിച്ചിരുന്നു.[1]സാന്താ മരിയ നോവല്ലയിലെ ശവസംസ്കാര ചാപ്പലിനായി ഗാസ്പെയർ ഡി സനോബി ഡെൽ ലാമയാണ് ഈ പതിപ്പ് ചിത്രീകരണത്തിനായി നിയോഗിച്ചത്.

ചിത്രകാരനെക്കുറിച്ച്

[തിരുത്തുക]
സാന്ദ്രോ ബോട്ടിസെല്ലി

ആദ്യകാല ഇറ്റാലിയൻ നവോത്ഥാന ചിത്രകാരനായിരുന്നു സാന്ദ്രോ ബോട്ടിസെല്ലി. ലോറൻസോ ഡി മെഡിസിയുടെ രക്ഷാകർതൃത്വത്തിലുള്ള ഫ്ലോറൻ‌ടൈൻ‌ സ്കൂളിൽ‌ അദ്ദേഹം അംഗമായിരുന്നു. നൂറുവർഷത്തിനുശേഷം ജിയോർജിയോ വസാരി തന്റെ വീറ്റ ഓഫ് ബോട്ടിസെല്ലിയിൽ ബോട്ടിസെല്ലിയുടെ കാലഘട്ടത്തെ "സുവർണ്ണകാലം" എന്ന് വിശേഷിപ്പിക്കുന്നു. അക്കാലത്ത് പുരാണവിഷയങ്ങളുടെ എണ്ണം വളരെ കുറവായതിനാൽ അദ്ദേഹത്തിന്റെ ഏറ്റവും അറിയപ്പെടുന്ന ചിത്രങ്ങളിൽ നിരവധി മതവിഷയങ്ങളും ചില ചായാചിത്രങ്ങളും ചിത്രീകരിച്ചിരുന്നു. അദ്ദേഹവും ചിത്രശാലയും മഡോണയുടേയും കുട്ടിയുടേയും ചിത്രീകരണത്തിന് പേരുകേട്ടിരുന്നു പലചിത്രങ്ങളും വൃത്താകൃതിയിലുള്ള ടോണ്ടോ കലയെ ആശ്രയിച്ചുള്ളതായിരുന്നു.

അവലംബം

[തിരുത്തുക]
  1. "Adoration of the Magi". Mountain West Digital Library. Utah Academic Library Consortium. Archived from the original on 26 June 2013. Retrieved 15 May 2013.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]