സെഡ്
ശൈലി: | സ്ക്രിപ്റ്റിങ്ങ് ഭാഷ |
---|---|
രൂപകൽപ്പന ചെയ്തത്: | Lee E. McMahon |
സ്വാധീനിച്ചത്: | Chomski, പേൾ, AWK |
വെബ് വിലാസം: | GNU sed |
ഒരു യുനിക്സ് സോഫ്റ്റ്‌വേർ ആണ് സ്ട്രീം എഡിറ്റർ എന്ന് അറിയപ്പെടുന്ന Sed. ഇത് ടെക്സ്റ്റ് ഫയലുകളെ വിശകലനം ചെയ്യുന്നതിനും (Parsing) എളുപ്പത്തിൽ മാറ്റങ്ങൾ വരുത്തുന്നതിനും ഉപയോഗിക്കുന്നു. ഒരു ഒതുക്കമുള്ള സ്ക്രിപ്റ്റ് എന്ന നിലയിലും സെഡ് ഉപയോഗിക്കുന്നു. 1973-1974 കാലഘട്ടത്തിൽ ബെൽ ലാബിലെ ലീ.മക്മഹൻ ആണ് ഇത് നിർമ്മിച്ചത് . [1] ഇന്ന് മിക്ക ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലും സെഡ് ലഭ്യമാണ് .[2] .
ഉപയോഗിക്കുന്ന രീതി
[തിരുത്തുക]ഒരു യുനിക്സ് കമാൻഡ് പോലെ തന്നെയാണ് സെഡ് ഉപയോഗിക്കപ്പെടുന്നത്. ഒരു ഫയലിലെ sasi എന്ന വാക്കിന് പകരം babu എന്ന വാക്ക് ആക്കണമെങ്കിൽ
sed -i 's/sasi/babu/g' file_name.txt
എന്ന് ടൈപ് ചെയ്‌താൽ മതി.
-i എന്ന ഓപ്ഷൻ ഉപയോഗിച്ചാൽ file_name.txt എന്ന ഫയലിൽ തന്നെ മാറ്റങ്ങൾ സേവ് ചെയ്യപ്പെടും. 's/sasi/babu/g' എന്നതാണ് ഇവിടത്തെ ഓപ്പറേഷൻ . s നു ശേഷം ഉള്ള sasi എന്ന വാക്കിനെ babu എന്ന് മാറ്റുന്നു. ഇവിടെ g എന്ന ഗ്ലോബൽ ഓപ്ഷൻ ഉള്ളത് കൊണ്ട്, പ്രസ്തുത ഫയലിൽ ഉള്ള sasi എന്ന എല്ലാ വാക്കുകളെയും മാറ്റുന്നു. g എന്ന് പരാമർശിച്ചില്ല എങ്കിൽ ഫയലിൽ ആദ്യം ഉള്ള sasi എന്ന വാക്കിനെ മാത്രം ഇത് babu എന്നാക്കുന്നു.
ഒരു ഫയലിലെ എല്ലാ കാലിയായ വരികൾ നീക്കുക ചെറിയ അക്ഷരങ്ങളെ വലിയ അക്ഷരം ആക്കുക തുടങ്ങിയ കാര്യങ്ങൾ ഒറ്റ വരി കമാൻഡ് കൊണ്ട് ചെയ്യാൻ കഴിയും എന്നതാണ് ഇതിന്റെ സവിശേഷത.
മിക്ക ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലും ആദ്യമേ തന്നെ ഇത് ഇൻസ്റ്റാൾ ചെയ്തിരിയ്ക്കും.
അവലംബം
[തിരുത്തുക]- ↑ "The sed FAQ, Section 2.1". Archived from the original on 2018-06-27. Retrieved 2013-05-21.
- ↑ "The sed FAQ, Section 2.2". Archived from the original on 2018-06-27. Retrieved 2013-05-21.