iBet uBet web content aggregator. Adding the entire web to your favor.
iBet uBet web content aggregator. Adding the entire web to your favor.



Link to original content: http://ml.wikipedia.org/wiki/Samsung
സാംസങ് - വിക്കിപീഡിയ Jump to content

സാംസങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Samsung എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സാംസങ്
സ്ഥാപിതം1 മാർച്ച് 1938; 86 വർഷങ്ങൾക്ക് മുമ്പ് (1938-03-01)
ദേഗു, ജാപ്പനീസ് കൊറിയ
സ്ഥാപകൻലീ ബായ്ങ്ങ്-ചുൾ
ആസ്ഥാനം
ദക്ഷിണ കൊറിയസാംസങ് ടൗൺ,
സോൾ,ദക്ഷിണ കൊറിയ
സേവന മേഖല(കൾ)ലോകവ്യാപകം
പ്രധാന വ്യക്തി
ലീ കുൻ-ഹേ (ചെയർമാൻ)
ലീ ജെ-യങ് (വൈസ് ചെയർമാൻ)
ഉത്പന്നങ്ങൾവസ്ത്രം, രാസവസ്തുക്കൾ,ഉപഭോക്തൃ ഇലക്ട്രോണിക്സ്,ഇലക്ട്രോണിക് ഘടകങ്ങൾ,ചികിത്സാ ഉപകരണങ്ങൾ,ആർദ്ധചാലകം, സോളിഡ് സ്റ്റേറ്റ് ഡ്രൈവ്, ട്രാം, കപ്പൽ, ടെലികമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ, വീട്ടുപകരണങ്ങൾ[1]
സേവനങ്ങൾപരസ്യം,നിർമ്മാണം, വിനോദം,സാമ്പത്തിക സേവനങ്ങൾ,ആതിഥ്യം,വിവര ആശയവിനിമയ സാങ്കേതികവിദ്യ ,ആരോഗ്യ ആരോഗ്യ സംരക്ഷണ സേവനങ്ങൾ,റീട്ടെയിൽ,കപ്പൽനിർമ്മാണം
വരുമാനംDecrease US$305 ബില്ല്യൻ (2014)[2]
Decrease US$22.1 ബില്ല്യൻ (2014)[2]
മൊത്ത ആസ്തികൾIncrease US$529.5 ബില്ല്യൻ (2014)[2]
Total equityIncrease US$231.2 ബില്ല്യൻ (2014)[2]
ജീവനക്കാരുടെ എണ്ണം
489,000 (2014)[2]
ഡിവിഷനുകൾസാംസങ് ഇലക്ട്രോണിക്സ്
സാംസങ് സി&ടി കോർപ്പറേഷൻ
സാംസങ് ഹെവി ഇൻഡസ്ട്രീസ്
സാംസങ് എസ് ഡി എസ്
സാംസങ് ലൈഫ് ഇൻഷുറൻസ്
സാംസങ് ഫയർ & മറൈൻ ഇൻഷുറൻസ്
ചെയ്ൽ വേൾഡ് വൈഡ്
വെബ്സൈറ്റ്samsung.com

കൺസ്യൂമർ ഇലക്ട്രോണിക്സ് രംഗത്തും, നിർമ്മാണ മേഖലയിലും, ഇൻഷുറൻസ് രംഗത്തും പ്രവർത്തിക്കുന്ന ദക്ഷിണ കൊറിയൻ മൾട്ടിനാഷണൽ കമ്പനിയാണ് സാംസങ്. സോളിലെ സാംസങ് ടൗണാണ്[3] ആസ്ഥാനം. US$ 200 ബില്ല്യനോളം (ഏകദേശം 12.98 ലക്ഷം കോടി രൂപ) വരും ഈ ഭീമൻ കമ്പനിയുടെ ആസ്ഥി. സാംസങ്ങിന്റെ ഒരു വർഷത്തിലെ വരുമാനം ദക്ഷിണ കൊറിയയുടെ ജി.ഡി.പി.യുടെ 17%-ത്തോളം വരും. ദക്ഷിണ കൊറിയയിലെ ഏറ്റവും വലുതും ലോകത്തിലെ തന്നെ പത്താമത്തെ ഏറ്റവും വലുതുമായ കമ്പനിയാണ് സാംസങ്. സ്മാർട്ഫോൺ വിപണിയിൽ മുന്നിൽ നിൽക്കുന്നതും സാംസങ്ങാണ്.

ചരിത്രം

[തിരുത്തുക]

1938-ൽ കൊറിയയിലെ (ഇപ്പോൾ ദക്ഷിണ കൊറിയയിൽ) ദേഗു എന്ന നഗരത്തിൽ ബ്യൂങ്-ചുൽ ലീ ആരംഭിച്ച സംരംഭം. ആദ്യകാല പേർ സാംസങ് സാംഘോ എന്നായിരുന്നു.

സാംസങ്ങിന്റെ ആദ്യ കാല ഓഫീസ്

കൊറിയൻ മീനുകൾ, പച്ചകറികൾ, പഴങ്ങൾ തുടങ്ങിയവ മഞ്ജൂരിയ.[4], ബെയ്‌ജിങ്ങ്‌ എന്നിടങ്ങളിലേക്ക് കയറ്റുമതിയായിരുന്നു ആദ്യകാല പ്രവർത്തനങ്ങൾ. പത്തു വർഷങ്ങൾക്കുള്ളിൽ, നിരവധി മില്ലുകളും മിഠായി കടകളും ആരംഭിച്ച സാംസങ് പിന്നീട് വളർന്നു പന്തലിക്കുകയായിരുന്നു. "സാംസങ്" എന്ന കൊറിയൻ വാക്കിന്റെ അർഥം മൂന്നു നക്ഷത്രങ്ങൾ എന്നാണ്. 1969-ൽ സാംസങ്-സാന്യോ ഇലക്ട്രോണിക്സ്[5] തുടങ്ങിയതാണ് സാംസങ്ങിനെ ഇലക്ട്രിക്കൽ ഉല്പന്നങ്ങളുടെ വ്യാപാരത്തിലേക്ക് എത്തിച്ചത് (1977-ൽ ഇതിനെ സാംസങ് ഇലക്ട്രോണിക്സ് എന്ന ശൃഖലയുമായി ലയിപ്പിച്ചു). 1970-ൽ ബ്ലാക്ക്&വൈറ്റ് ടി.വി. നിർമ്മിച്ചുകൊണ്ട് ഇലക്ട്രോണിക്സ് മേഖലയിലേക്ക് പ്രവേശിച്ചു. തുടർന്ന് ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, കളർ ടി.വി., മൈക്രോവേവ് അവൻ, കമ്പ്യൂട്ടർ (1983) തുടങ്ങിയ ഗൃഹോപകരണങ്ങളുടെ നിർമ്മാണം ആരംഭിച്ചു.[6]

1987-ൽ ലീ അന്തരിച്ചപ്പോൾ സാംസങ് സാംസങ് ഗ്രൂപ്പ്, ഷിൻസെഗേ ഗ്രൂപ്പ്[7], സി.ജി. ഗ്രൂപ്പ്[8], ഹൻസോൾ ഗ്രൂപ്പ്[9] എന്നീ നാല് കമ്പനികളായി തിരിഞ്ഞു. ഇവയൊന്നും ഇപ്പോൾ സാംസങ് ഗ്രൂപ്പുമായി ബന്ധം തുടരുന്നില്ല.

സേവനങ്ങൾ

[തിരുത്തുക]

സാംസങ്ങും ഇന്ത്യയും

[തിരുത്തുക]

1995 ഡിസംബറിൽ വീഡിയോക്കോൺ ഗ്രൂപ്പിലെ[10] വേണുഗോപാൽ ധൂതിന്റെ റീസണബിൾ കമ്പ്യൂട്ടർ സൊല്ല്യൂഷൻസ് പ്രൈവറ്റ് ലി. ന്റെ (RCSPL) ഒപ്പം ചേർന്ന് 51:49 അനുപാതത്തിൽ സാംസങ് ഇന്ത്യൻ വിപണിയിൽ കാല് കുത്തി. 1998-ൽ RCSPL-ന്റെ പങ്ക് 26% ആയി കുറഞ്ഞു. മിച്ചമുണ്ടായിരുന്ന 23% പങ്ക് സാംസങ് 2002 നവംബറിൽ വാങ്ങിച്ചു. ഉത്തരേന്ത്യയിൽ പ്രവർത്തനം ആരംഭിച്ച സാംസങ് തുടർന്ന് ഇന്ത്യ ഒട്ടാകെ അവരുടെ സാന്നിദ്ധ്യം അറിയിച്ചു. 2000-ൽ നോയിഡയിൽ സാംസങ് അവരുടെ ഇന്ത്യയിലെ ആദ്യത്തെ R&D സെന്റ്ർ ആരംഭിച്ചു. ഇതിപ്പോൾ ഇന്ത്യ, മിഡിൽ ഈസ്റ്റ്, തെക്കുകിഴക്കൻ ഏഷ്യ തുടങ്ങിയയിടങ്ങളിലേക്കായി പ്രവർത്തിക്കുന്ന്. 2002 സെപ്തംബറിൽ ഭാരത സർക്കാരിന്റെ ഇലക്ട്രോണിക്സിലെ മികവിനുള്ള അവാർഡ് നേടി.[11] 2013-ൽ സാംസങ്ങിനു് ഇന്ത്യയിൽ നിന്നുള്ള വരുമാനം ₹38,000 കോടിയായിരുന്നു.

സാംസങ്ങിന്റെ ഇന്ത്യയിൽ നിന്നുള്ള വരുമാനത്തിന്റെ നാലിൽ മൂന്ന് ഭാഗവും സ്മാർട്ട്ഫോൺ, ടാബ്ലെറ്റ് വിപണിയിൽ നിന്നാണ്. സാംസങ് ഇന്ത്യയുടെ പ്രസിഡന്റും സീ.ഈ.ഓ.യും ഹ്യുൻ ചിൽ ഹൊങാണ്[12]. ഇന്ത്യൻ സ്മാർട്ഫോൺ വിപണിയുടെ 21.5% സാംസങ്ങിന്റെ പക്കലാണ്.[13]

സാംസങ് ലോഗൊ-1938
സാംസങ് ലോഗൊ-1969-1979
സാംസങ് ലോഗൊ-ഇപ്പോൾ

രസകരമായ ചിലത്

[തിരുത്തുക]
  • ലോകത്ത് ഏറ്റവും കൂടുതൽ സ്മാർട്ഫോൺ വിൽക്കുന്നത് സാംസങ്ങാണ്. ലോകത്ത് വിൽക്കപ്പെടുന്ന സ്മാർട്ഫോണുകളിൽ 1/3 സാംസങ്ങിന്റേതാണ്.
  • എല്ല മിനിറ്റിലും 100-ഓളം സാംസങ് ടി.വി.കൾ വിൽക്കപ്പെടുന്നു.
  • ലോകത്തെ ആദ്യത്തെ ഡിജിറ്റൽ ടി.വി.യും MP3 ഫോണും സാംസങ്ങിന്റേതാണ്.
  • ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളായ ബുർജ് ഖലീഫ, ടായ്പെയ് 101, പെട്രോണസ് ടവർസ് തുടങ്ങിയവ നിർമ്മിച്ചതു സാംസങ്ങിന്റെ നിർമ്മാണ ശൃംഖലയാണ്.
  • ദക്ഷിണ കൊറിയയുടെ ജി.ഡി.പി.യുടെ 17% സാംസങ്ങിന്റെ വരുമാനത്തിൽ നിന്നാണ്.[14]

അവലംബം

[തിരുത്തുക]
  1. "Home and Kitchen Appliance showcase - Samsung".
  2. 2.0 2.1 2.2 2.3 2.4 "Samsung Financial Highlights". Samsung Group. Retrieved 13 May 2014.
  3. "സാംസങ് ടൗൺ".
  4. ""മഞ്ജൂരിയ-വടക്കുകിഴക്കൻ ചൈന"".
  5. "സാന്യൊ ഇലക്ട്രിക്സ്".
  6. ""History of Samsung Group"".
  7. "Management Independence of Shinsegae Group from Samsung Group". Archived from the original on 2016-03-05. Retrieved 2015-10-10.
  8. "History of CJ Group". Archived from the original on 2012-07-13. Retrieved 2015-10-10.
  9. "Separation of Hansol Group from Samsung Group". Archived from the original on 2016-03-04. Retrieved 2015-10-10.
  10. "വീഡിയോക്കോൺ ഗ്രൂപ്പ്". Archived from the original on 2015-10-02. Retrieved 2015-10-10.
  11. "Samsung's Entry inot Indian Market". Archived from the original on 2016-03-05. Retrieved 2015-10-10.
  12. "ഹ്യൂൻ ചിൽ ഹോങ്".
  13. "Samsung's smartphone market share falls to 21.5% from 28% in India in June quarter". Archived from the original on 2015-09-09. Retrieved 2015-10-10.
  14. "What are some interesting facts about Samsung?".

പുറംകണ്ണികൾ

[തിരുത്തുക]







"https://ml.wikipedia.org/w/index.php?title=സാംസങ്&oldid=4135300" എന്ന താളിൽനിന്ന് ശേഖരിച്ചത്