iBet uBet web content aggregator. Adding the entire web to your favor.
iBet uBet web content aggregator. Adding the entire web to your favor.



Link to original content: http://ml.wikipedia.org/wiki/Melastomataceae
മെലാസ്റ്റൊമാറ്റേസീ - വിക്കിപീഡിയ Jump to content

മെലാസ്റ്റൊമാറ്റേസീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Melastomataceae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മെലാസ്റ്റൊമാറ്റേസീ
അതിരാണി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Melastomataceae

Genera

See text.

ഈ സസ്യകുടുംബത്തിന്റെ സ്വഭാവസവിശേഷതയായ സിരാവിന്യാസം പ്രകടമാക്കുന്ന ഇലകൾ

സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമാണ് മെലാസ്റ്റൊമാറ്റേസീ (Melastomataceae), (Melastomaceae എന്നും ഉപയോഗിക്കാറുണ്ട്). ഈ സസ്യകുടുംബത്തിൽ 200 ജീനസ്സുകളിലായി ഏകദേശം 4000 സ്പീഷിസുകൾ ഉൾപ്പെടുന്നു. കുറ്റിച്ചെടികളും ചെറുമരങ്ങളും വൃക്ഷങ്ങളും, വള്ളികളും ഉൾപ്പെടുന്ന ഈ സസ്യകുടുംബത്തെ സാധാരണയായി ഈർപ്പമുള്ള ഉഷ്ണമേഖലാപ്രദേശങ്ങളിലാണ് കണ്ടുവരുന്നത്. [2][3]

സവിശേഷതകൾ

[തിരുത്തുക]

ഇവയുടെ ഇലകൾ ഞെട്ടോടുകൂടിയ ലഘുപത്രങ്ങളും തണ്ടിൽ അഭിന്യാസ (opposite phyllotaxis) രീതിയിൽ ക്രമീകരിച്ചതുമാണ്, ഇത്തരം അഭിന്യാസ ജോടികളിൽ ഒരു ഇല തീരെ ചെറുതോ അല്ലെങ്കിൽ ഇല്ലാത്ത അവസ്ഥയിലോ പെട്ടെന്ന് കൊഴിഞ്ഞു പോകുന്ന ആയിരിക്കും. വിരളമായി ചില സ്പീഷിസുകളിൽ ഏകാന്തരന്യാസമോ (alternate phyllotaxis)വർത്തുളന്യാസമോ (whorled phyllotaxis) പ്രകടമാണ്. വ്യത്യസ്തമായ സിരാവിന്യാസം ഈ സസ്യകുടുംബത്തിന്റെ പ്രത്യേകതയാണ്. ജാലികാസിരാവിന്യാസത്തോടു കൂടിയ ഇവയ്ക്ക് 3 മുതൽ 9വരെ പ്രധാന സിരകൾ (ഹസ്തകം-palmate) ഇലയുടെ അടിമുതൽ അഗ്രം വരെ സമാന്തരമായി വിന്യസിച്ചിരിക്കുന്നു. ഉപപർണ്ണങ്ങൾ ഉണ്ടാകാറില്ല.
[4][5][6]

ഇവയുടെ പൂക്കൾ ദ്വിലിംഗ സ്വഭാവത്തോടു കൂടിയവയും പ്രസമത (കൃത്യം മൂന്നായി വിഭജിക്കാവുന്ന-actinomorphy)പാലിക്കുന്നവയാണ്. ജനിപുട(Gynoecium) മണ്ഡലത്തിനു മുകളിൽ നിന്നും ആരംഭിക്കുന്ന പുഷ്പവൃന്തം(Perianth) രണ്ട് നിരകളിലാണ് ക്രമീകരിച്ചിരിക്കുന്നത്. മിനുസമുള്ളതും രോമാവൃതമായതുമായ 5-7 വിദളങ്ങളും (ചില സ്പീഷിസുകളിൽ വിദളങ്ങൾ കൂടിച്ചേർന്ന അവസ്ഥയിലാണ് ) പരസ്പരം അകന്നു നിൽക്കുന്ന 5-7 പുഷ്പദളങ്ങളും ചേർന്നതാണ് ഇവയുടെ പുഷ്പ മണ്ഡലം. പുംബീജപ്രധാനമായ കേസരങ്ങൾ (stamen) സാധാരണയായി ദളങ്ങളുടെ എണ്ണത്തിന്റെ ഇരട്ടിയായിരിക്കും. ഒന്നോ രണ്ടോ വർത്തുള മണ്ഡലങ്ങളിലായാണ് കേസരങ്ങൾ (stamen) ക്രമീകരിച്ചിരിക്കുന്നത്.താഴ്ന്ന അണ്ഡാശയത്തോടുകൂടിയ (വളരെ വിരളമായിഉയർന്ന അണ്ഡാശയത്തോടുകൂടിയ സ്പീഷിസുകളുംസസ്യകുടുംബത്തിലുണ്ട്) ഇവയുടെ അണ്ഡാശയത്തിന് (Ovary) 4-14 വരെ അറകളുണ്ടായിരിക്കും ഓരോ അറയിലും അനേകം അണ്ഡകോശങ്ങളും കാണപ്പെടുന്നു. [7][8][9]

കേരളത്തിൽ

[തിരുത്തുക]

കേരളീയർക്ക് പരിചിതങ്ങളായ കണ്ണാവ്, കാശാവ്, കനലി, ആറ്റുകനല, എലിമരം, കാഞ്ചൻ, കന്യാവ്, കുഞ്ഞതിരാണി, വലിയ അതിരാണി, ചിറ്റതിരാണി, കലദി തുടങ്ങിയ സസ്യങ്ങൾ മെലാസ്റ്റൊമാറ്റേസീ സസ്യകുടുംബത്തിലുൾപ്പെടുന്നവയാണ്.

ജനുസുകൾ

[തിരുത്തുക]

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Angiosperm Phylogeny Group (2009), "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III", Botanical Journal of the Linnean Society, 161 (2): 105–121, doi:10.1111/j.1095-8339.2009.00996.x, archived from the original on 2017-05-25, retrieved 2010-12-10
  2. "Neotropical Melastomataceae". Royal Botanic Gardens, Kew. Archived from the original on 2018-02-09. Retrieved 27 ഫെബ്രുവരി 2016.
  3. "Melastomataceae of the World". Archived from the original on 2016-03-17. Retrieved 27 ഫെബ്രുവരി 2016.
  4. "Neotropical Melastomataceae". Royal Botanic Gardens, Kew. Archived from the original on 2018-02-09. Retrieved 27 ഫെബ്രുവരി 2016.
  5. "Melastomataceae of the World". Archived from the original on 2016-03-17. Retrieved 27 ഫെബ്രുവരി 2016.
  6. "Melastomataceae". Retrieved 27 ഫെബ്രുവരി 2016.
  7. "Neotropical Melastomataceae". Royal Botanic Gardens, Kew. Archived from the original on 2018-02-09. Retrieved 27 ഫെബ്രുവരി 2016.
  8. "Melastomataceae of the World". Archived from the original on 2016-03-17. Retrieved 27 ഫെബ്രുവരി 2016.
  9. "Melastomataceae". Retrieved 27 ഫെബ്രുവരി 2016.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മെലാസ്റ്റൊമാറ്റേസീ&oldid=4089749" എന്ന താളിൽനിന്ന് ശേഖരിച്ചത്