iBet uBet web content aggregator. Adding the entire web to your favor.
iBet uBet web content aggregator. Adding the entire web to your favor.



Link to original content: http://ml.wikipedia.org/wiki/Malvaceae
മാൽവേസീ - വിക്കിപീഡിയ Jump to content

മാൽവേസീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Malvaceae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മാൽവേസീ
തുത്തിയുടെ പൂവ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Malvaceae

Subfamilies

Bombacoideae
Brownlowioideae
Byttnerioideae
Dombeyoideae
Grewioideae
Helicteroideae
Malvoideae
Sterculioideae
Tilioideae

സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമാണ് മാൽവേസി (Malvaceae). 243 ജീനസ്സുകളിലായി ഏകദേശം 4225 -ൽ കൂടുതൽ സ്പീഷിസുകൾ ഇതിലുണ്ട്. ശൈത്യമേഖലകളൊഴികെയുള്ള പ്രദേശങ്ങളിൽ വളരുന്ന ഈ സസ്യകുടുംബത്തിലെ സസ്യങ്ങൾ കൂടുതലായും കണ്ടുവരുന്നത് ഉഷ്ണമേഖലകളിലാണ്. കുറ്റിച്ചെടികളും (ഉദാ., ഊർപ്പണം) ചെറുമരങ്ങളും (ഉദാ., വെടിനാർ) വൃക്ഷങ്ങളും വന്മരങ്ങളും (ഉദാ, വെടിപ്ലാവ്) ഉൾപ്പെടുന്ന സസ്യകുടുംബമാണ് മാൽവേസി. 300 -ഓളം സ്പീഷിസുകൾ ഉൾപ്പെടുന്ന ഹിബിസ്കസ് ആണ് ഈ സസ്യകുടുംബത്തിലെ വലിയ ജീനസ്സ്. കേരളീയർക്ക് പരിചിതങ്ങളായ ചെമ്പരത്തി, വെണ്ട, കൊക്കോ, പൂവരശ്ശ് തുടങ്ങിയ സസ്യങ്ങൾ മാൾവേസി സസ്യകുടുംബത്തിലുൾപ്പെടുന്നവയാണ്. പല സസ്യങ്ങളും ഔഷധഗുണമുള്ളവയും (ഉദാ., ഊരം) ഭക്ഷ്യയോഗ്യവുമാണ്(ഉദാ., വെണ്ട). ഈ സസ്യകുടുംബത്തിലെ സസ്യങ്ങളെ അലങ്കാരസസ്യങ്ങളായും നട്ടു വളർത്താറുണ്ട്.

സവിശേഷതകൾ

[തിരുത്തുക]

ഇവയുടെ ഇലകൾ ഏകാന്തരന്യാസം (alternate or spiral phyllotaxis) ക്രമീകരിക്കപ്പെട്ടതും ജാലികാസിരാവിന്യാസത്തോടു കൂടിയവയുമാണ്. ഇവയ്ക്ക് പത്രവൃന്തത്തിന്റെ അടിയിലായി ഉപപർണ്ണങ്ങൾ കാണപ്പെടുന്നു. ദ്വിലിംഗ സ്വഭാവത്തോടു കൂടിയ ഇവയുടെ പൂക്കൾ പ്രസമത (കൃത്യം മൂന്നായി വിഭജിക്കാവുന്ന-actinomorphy)പാലിക്കുന്നവയാണ്. വെവ്വേറെയോ അല്ലെങ്കിൽ താഴ്ഭാഗം കൂടിച്ചേർന്നതോ ആയ അഞ്ച് വിദളങ്ങളും മിനുസമുള്ള വെവ്വേറെ നിൽക്കുന്ന അഞ്ച് പുഷ്പദളങ്ങളും കൂടിച്ചേർന്നതാണ് ഇവയുടെ പുഷ്പവൃന്തം. പുംബീജപ്രധാനമായ കേസരങ്ങളുടെ(stamen)കീഴ്ഭാഗം കൂടിച്ചേർന്നും അതിന്റെ മുകൾ ഭാഗത്ത് തമ്മിൽ അകന്നും ഓരോന്നിന്റേയും അഗ്രഭാഗങ്ങളിൽ ഏകകോശ പരാഗി(Anther)കളും ഉൾപ്പെടുന്നതാണ് ഇവയുടെ കേസരപുടം. ഉയർന്ന അണ്ഡാശയത്തോടുകൂടിയ ഇവയുടെ അണ്ഡാശയവും(Ovary) അതിൽ രണ്ടോ അതിൽ കൂടുതലോ അറകളും ഓരോ അറകളിലും ഒന്നോ അതിലധികമോ അണ്ഡകോശങ്ങളും(Ovules) ചേർന്നതാണ് ഇവയുടെ ജനിപുടം (Gynoecium). വഴുവഴുപ്പോടു കൂടിയ നീരുള്ളവയാണ് മിക്ക സസ്യങ്ങളും. പശിമയുള്ള രോമാവൃതമായിരിക്കും ഇവയുടെ കായ്കൾ.

കേരളത്തിൽ

[തിരുത്തുക]

ഈ കുടുംബത്തിലെ കേരളത്തിൽ കണ്ടുവരുന്ന അംഗങ്ങൾ വെടിനാർ, ബാൽസ, ഊർപ്പണം, ഇലവ്, വെടിപ്ലാവ്, ആനെക്കാട്ടിമരം, ആനത്തൊണ്ടി, വീമ്പ്, ചെറുകൊന്ന, മലമ്പരത്തി, പമ്പരം, വക്ക, കല്ലിലവ്, പൂവരശ്ശ്, കാവളം, പരുത്തി, കൊക്കോ, പഞ്ഞിമരം, തൊണ്ടി, ചേഞ്ച് റോസ്, പനച്ചിയം, കാട്ടുപരത്തി, വെണ്ട, ചെമ്പരത്തി, ചണം, തുത്തി, മൊട്ടുചെമ്പരത്തി, വള്ളിക്കുറുന്തോട്ടി, ആനക്കുറുന്തോട്ടി, കാട്ടുപരുത്തി, ഊർപ്പം, കൊട്ടയ്ക്ക, ശിവപ്പരുത്തി, നറുത, വൈശ്യപ്പുളി, പുളിവെണ്ട, ഇടംപിരി വലംപിരി, വെള്ളൂരം, ഭസ്മവള്ളി, തിരുക്കൊന്നമല്ലി, നൂൽപ്പരുത്തി, ചെറു ഊരം, മലവൂരം, കസ്തൂരിവെണ്ട, കൊട്ടക്ക, കാട്ടുരുദ്രാക്ഷം, എല്ലൂറ്റി, ചോലച്ചടച്ചി, വഴുക്കൽ, മുചുകുന്ദം, മലമ്പരുത്തി, തൈപ്പരുത്തി തുടങ്ങിയവയാണ്.

സാമ്പത്തിക പ്രാധാന്യം

[തിരുത്തുക]

നാരുകളാണ് ഈ കുടുംബത്തിലെ ഏറ്റവും സാമ്പത്തിക പ്രാധാന്യമുള്ള ഉൽപ്പന്നം. ലോകത്തിലെ പ്രധാനപ്പെട്ട മൂന്നു നാരുകളുടെ ഉറവിടം മാൽ‌വേസിയാണ്. കൂടാതെ ഭക്ഷണം, പാനീയങ്ങൾ, തടി, നാട്ടുവൈദ്യം, അലങ്കാരച്ചെടികൾ എന്നിവ ആയെല്ലാം ഇവ നല്ല സാമ്പത്തികപ്രാധാന്യമുള്ളവയാണ്.[2]

ഏറ്റവും പ്രാധനപ്പെട്ടത് പരുത്തിയാണ്. ഗോസ്സിപ്പിയം എന ജനുസിലെ നാലിനം സ്പീഷിസുകളിൽ നിന്നും പരുത്തി ലഭിക്കുന്നു. ലോകത്തെ ഏറ്റവും കൂടുതൽ ആവശ്യമുള്ള സ്വാഭാവികനാരാണ് പരുത്തി. വർഷം തോറും 2 കോടി ടൺ ആണ് വാർഷിക‌ ഉൽപ്പാദനം. ഏറ്റവും കൂടുതൽ പരുത്തി ഉൽപ്പാദിപ്പിക്കുന്നവർ ചൈന, അമേരിക്ക, ഇന്ത്യ, പാകിസ്താൻ എന്നീ രാജ്യങ്ങളാണ്. രണ്ടാമത് ചണം. കൊർക്കോറസ് ജനുസിലെ ചില ചെടികളിൽ നിന്നാണ് ചണം ലഭിക്കുന്നത്. ഇതും വളരെ പ്രാധാന്യമുഌഅ ഒരു നാണ്യവിളയാണ്. 20 ലക്ഷം ടൺ വാർഷിക ഉൽപ്പാദനമുള്ള ചണമാണ് രണ്ടാമത് ഏറ്റവും ഉണ്ടാക്കുന്ന സസ്യനാര്. ഇന്ത്യയും ബംഗ്ലാദേശുമാണ് ചണം ഉണ്ടാക്കുന്ന രാജ്യങ്ങളിൽ മുൻപന്തിയിൽ. 10 ലക്ഷം ടണ്ണുമായി മെസ്റ്റയാണ് മൂന്നാം സ്ഥാനത്ത്. ശിവപ്പരുത്തി, പുളിവെണ്ട എന്നിവയും നാരിനായി ഉപയോഗിക്കുന്നു. പഞ്ഞിമരം, പഞ്ഞിമരം എന്നിവയും നാരു നൽകുന്നുണ്ടെങ്കിലും തുണിയുണ്ടാക്കാനായി നൂൽ ആക്കിമാറ്റാൻ പറ്റാറില്ല. ജലരോധിയായ ഇവ പ്രധാനമായും കിടക്കകൾ ഉണ്ടാക്കാനും വൈദ്യുതരോധിയായും ഉപയോഗിക്കുന്നു.

ഭക്ഷണം

[തിരുത്തുക]

ഈ കുടുംബത്തിലെ ഏറ്റവും പ്രധാന ഭക്ഷ്യ ഉൽപ്പന്നം ഡുറിയാൻ ആണ്. കൂടാതെ വെണ്ട, ചോക്കളേറ്റ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന കൊക്കോ എന്നിവയും ഇലക്കറികളായി ഉപയോഗിക്കുന്ന മറ്റനേകം ചെടികളും ഇവയിൽ ഉണ്ട്.

സസ്യ എണ്ണകൾ

[തിരുത്തുക]

പരുത്തിയുടെയും മെസ്റ്റയുടെയും ഉപ ഉൽപ്പന്നമായ എൺനകൾ വ്യാവസായികപ്രാധാന്യമുള്ളതാണ്.

ഭക്ഷണ പാനീയങ്ങൾ

[തിരുത്തുക]

കോല നിറ്റിഡയും കൊക്കോയും ഭക്ഷ്യപാനീയങ്ങളും ഉണ്ടാക്കാൻ ഉപയോഗിക്കറുണ്ട്.

ഇതുകൂടാതെ തടിയ്ക്കും, ഔഷധങ്ങൾക്കും, അലങ്കാരച്ചെടിയായും എല്ലാം ഇതിലെ പല സ്പീഷിസുകളും ഉപയോഗിക്കുന്നുണ്ട്.

ഉപകുടുംബങ്ങൾ

[തിരുത്തുക]

ഈ സസ്യകുടുംബത്തിന് ഒമ്പത് ഉപകുടുംബങ്ങളാണുള്ളത്.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III" (PDF). Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x. Retrieved 2013-07-06.
  2. http://www.malvaceae.info/Economic/Overview.html

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മാൽവേസീ&oldid=3669357" എന്ന താളിൽനിന്ന് ശേഖരിച്ചത്