iBet uBet web content aggregator. Adding the entire web to your favor.
iBet uBet web content aggregator. Adding the entire web to your favor.



Link to original content: http://ml.wikipedia.org/wiki/Infantry
കാലാൾപ്പട - വിക്കിപീഡിയ Jump to content

കാലാൾപ്പട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Infantry എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇരുപതാം നൂറ്റാണ്ടിലെ ഐറിഷ് കാലാൾപ്പട

ശത്രുവുമായി നേർക്കുനേർ യുദ്ധം ചെയ്യുന്നതിന് പ്രത്യേകമായി പരിശീലനം സിദ്ധിച്ച പട്ടാളക്കാരുടെ വിഭാഗത്തെ കരസേനയിൽ കാലാൾപ്പട എന്നുപറയുന്നു.[1] യുദ്ധമുന്നണിയിൽ നിന്നുണ്ടാകുന്ന എല്ലാവിധ പ്രഹരങ്ങളും ഏറ്റുവാങ്ങേണ്ടതുമൂലം ഇവർക്ക് കനത്ത ആൾനാശം ഉണ്ടാകാനും സാധ്യതയുണ്ട്. ഏറ്റവും പഴക്കം ചെന്ന കരസേനാഘടകമാണ് കാലാൾപ്പട. ആധുനിക കരസേനയുടെ നട്ടെല്ലാണ് കാലാൾപ്പട എന്നു പറയാം. തുടർച്ചയായ പരിശീലനം സേനാഗങ്ങളെ കൂടുതൽ ശക്തരും എന്തും താങ്ങാനുള്ള കഴിവുള്ളവരും ആക്കിതീർകുന്നു.

കാലാൾപ്പടയിലെ ജവാന്മാരെ അവർചെയ്യുന്ന പ്രവർത്തിക്കനുസരിച്ച് ഇപ്രകാരം തരംതിരിച്ചിരിക്കുന്നു:-

ചരിത്രം

[തിരുത്തുക]
Ancient Greek infantry: The Græco–Persian wars (449–499 BC)

16-ആം നൂറ്റാണ്ടിൽ (1570) ഇംഗ്ലീഷിൽ കാലാൾപ്പടയെ നിർവചിച്ചിരുന്നത് ഇപ്രകാരമാണ്. ഒരു പടയാളിയെന്നാൽ യുദ്ധമുഖത്തേക്കു നടന്നടുക്കുകയും യുദ്ധം ചെയ്യുകയും ശത്രുവിനെ തോൽപ്പിക്കുകയും യുദ്ധഭൂമിയിൽ ആധിപത്യം ഉറപ്പിക്കുകയും ചെയ്യുന്നവനാണ്. [2]

യുദ്ധത്തിൽ കാലാൾപ്പടയുടെ പങ്ക്

[തിരുത്തുക]
20th-century infantry: രണ്ടാം ലോകയുദ്ധത്തിൽ ആസ്ട്രേലിയൻ പട ലിബിയയിൽ 1941

യുദ്ധത്തിന്റെ അവിഭാജ്യ ഘടകമായ കാലാൾപ്പടയുടെ പങ്ക് വളരെ പ്രധാനപ്പെട്ടതും ഒഴിച്ചുകൂടാൻ പടില്ലാത്തതുമാകുന്നു. ശത്രുസൈന്യത്തിനു നേരേ യുദ്ധംചെയ്തു മുന്നേറുക, ശത്രുവിനെ തോക്ക്, പിസ്റ്റൾ, മെഷീൻഗൺ, ബയണറ്റ് മുതലായവ ഉപയോഗിച്ച് വകവരുത്തുക അങ്ങനെ ശത്രുവിനെ പരാജയപ്പെടുത്തി വിജയം ഉറപ്പിക്കുക എന്നിവയാണവ. [3]

അവലംബം

[തിരുത്തുക]
  1. ഫ്രീഡിക്ഷണറി.കോമിൽ നിന്ന് കാലാൾപ്പട
  2. സിബാസോക്കിൽ നിന്ന് Archived 2013-09-28 at the Wayback Machine. കാലാൾപ്പടയുടെ ചരിത്രം
  3. വിക്കാപീഡിയായിൽ നിന്ന് കാലാൾപ്പടയുടെ പങ്ക്
"https://ml.wikipedia.org/w/index.php?title=കാലാൾപ്പട&oldid=3628185" എന്ന താളിൽനിന്ന് ശേഖരിച്ചത്