നവംബർ 7
ദൃശ്യരൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 7 വർഷത്തിലെ 311-ാം ദിനമാണ് (അധിവർഷത്തിൽ 312). വർഷത്തിൽ 54 ദിവസം ബാക്കി
ചരിത്രസംഭവങ്ങൾ
[തിരുത്തുക]- 1665 - ലോകത്തിലെ ഏറ്റവും പഴയ ജേണൽ ആയ ലണ്ടൻ ഗസറ്റ് പ്രസിദ്ധീകരണമാരംഭിച്ചു.
- 1910 - റൈറ്റ് സഹോദരന്മാർ ലോകത്തിലെ ആദ്യത്തെ എയർ കാർഗോ കരാറെടുത്തു.
- 1917 - റഷ്യൻ വിപ്ലവം. ലെനിന്റെ നേതൃത്വത്തിലുള്ള വിപ്ലവകാരികൾ കെറൻസ്കിയുടെ നേതൃത്വത്തിലുള്ള താൽക്കാലിക ഗവണ്മെന്റിൽ നിന്നും ഭരണം പിടിച്ചെടുത്തു.
- 1990 - ഇന്ത്യൻ പ്രധാനമന്ത്രി വി പി സിംഗ് രാജിവച്ചു.
- 2001 - ശബ്ദാതിവേഗ യാത്രാവിമാനമായ കോൺകോർഡ് പതിനഞ്ചു മാസത്തെ ഇടവേളക്കു ശേഷം യാത്ര പുനരാരംഭിച്ചു.
- 1858 - ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയായ ബിപിൻ ചന്ദ്ര പാലിന്റെ ജന്മദിനം.
- 1867 - പ്രമുഖ ശാസ്ത്രജ്ഞ മാഡം ക്യൂറിയുടെ ജന്മദിനം.
- 1861 - ലോകപ്രസിദ്ധമായ മെൽബൺ കപ്പ് കുതിരയോട്ട മത്സരം ആരംഭിച്ചു.
- 1888 - ഇന്ത്യൻ ഭൗതിക ശാസ്ത്രജ്ഞൻ സർ സി വി രാമന്റെ ജന്മദിനം.
- 1929 - ന്യൂയോർക്കിൽ മോഡേൺ ആർട്ട് മ്യൂസിയം ആരംഭിച്ചു.
- 1991 - മാജിക്ക് ജോൺസൺ താൻ എച്ച്.ഐ.വി. പോസിറ്റീവ് ആണെന്ന് പ്രഖ്യാപിക്കുന്നു.
ജനനം
[തിരുത്തുക]- 1858 - ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയായ ബിപിൻ ചന്ദ്ര പാലിന്റെ ജന്മദിനം.
- 1867 - പ്രമുഖ ശാസ്ത്രജ്ഞ മാഡം ക്യൂറിയുടെ ജന്മദിനം.
- 1888 - ഇന്ത്യൻ ഭൗതിക ശാസ്ത്രജ്ഞൻ സർ സി വി രാമന്റെ ജന്മദിനം.
- 1903 - കൊണാർഡ് ലോറൻസ് - (ജന്തുശാസ്ത്രജ്ഞൻ)
- 1913 - ആൽബർട്ട് കാമസ് - (എഴുത്തുകാരൻ, തത്ത്വചിന്തകൻ)
- 1943 - ജോണി മിച്ചർ - (ഗായകൻ, ഗാനരചയിതാവ്)
- 1954 - സിനിമാ നടൻ കമലഹാസന്റെ ജന്മദിനം.
- 1960 - സംവിധായകൻ ശ്യാമപ്രസാദ്
മരണം
[തിരുത്തുക]- 1980 - സ്റ്റീവ് മക്വീൻ - (നടൻ)
- 1990 - ലോറൻസ് ഡുറെൽ - (എഴുത്തുകാരൻ)
- 2000 - ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാവും കാർഷിക വികസനത്തിന്റെ ശില്പ്പിയുമായിരുന്ന ചിദംബരം സുബ്രമണ്യന്റെ ചരമദിനം.