iBet uBet web content aggregator. Adding the entire web to your favor.
iBet uBet web content aggregator. Adding the entire web to your favor.



Link to original content: http://ml.wikipedia.org/wiki/ജംബുകൻ_(നക്ഷത്രരാശി)
ജംബുകൻ (നക്ഷത്രരാശി) - വിക്കിപീഡിയ Jump to content

ജംബുകൻ (നക്ഷത്രരാശി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ജംബുകൻ (Vulpecula)
ജംബുകൻ
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
ജംബുകൻ രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Vul
Genitive: Vulpeculae
ഖഗോളരേഖാംശം: 20 h
അവനമനം: +25°
വിസ്തീർണ്ണം: 268 ചതുരശ്ര ഡിഗ്രി.
 (55-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
5, 20
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
33
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
3
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
0
സമീപ നക്ഷത്രങ്ങൾ: 0
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
അൻസെർ ( Vul)
 (4.44m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
PY Vul
 (60.4 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 1
ഉൽക്കവൃഷ്ടികൾ :
സമീപമുള്ള
നക്ഷത്രരാശികൾ:
ജായര (Cygnus)
അയംഗിതി (Lyra)
അഭിജിത്ത് (Hercules)
ശരം (Sagitta)
അവിട്ടം (Delphinus)
ഭാദ്രപദം (Pegasus)
അക്ഷാംശം +90° നും −55° നും ഇടയിൽ ദൃശ്യമാണ്‌
സെപ്റ്റംബർ മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു


ഉത്തരാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ്‌ ജംബുകൻ (Vulpecula). ജായര, അയംഗിതി, ഗരുഡൻ രാശികളിലെ നക്ഷത്രങ്ങൾ ചേർന്ന് ആകാശത്ത് നിർമ്മിക്കുന്ന ഗ്രീഷ്മ ത്രികോണത്തിന്റെ നടുവിലാണ്‌ ഇതിന്റെ സ്ഥാനം. ഇതിലെ നക്ഷത്രങ്ങളുടെ പ്രകാശമാനം വളരെ കുറവായതിനാൽ തിരിച്ചറിയാൻ വളരെ ബുദ്ധിമുട്ടായ ഒരു നക്ഷത്രരാശിയാണ്‌ ഇത്. ആകാശഗംഗ ഈ നക്ഷത്രരാശിയിലൂടെ കടന്നുപോകുന്നു. ഈ പേര് ലതിൻ ആണ് അർഥം ചെറിയ കുറുകൻ

ജ്യോതിശാസ്ത്രവസ്തുക്കൾ

[തിരുത്തുക]
ഡംബ്‌ബെൽ നീഹാരിക

M27 എന്ന ഒരു മെസ്സിയർ വസ്തു ഈ നക്ഷത്രരാശിയിലുണ്ട്. ഡംബ്‌ബെൽ നീഹാരിക എന്നറിയപ്പെടുന്ന ഇത് ഏറ്റവുമാദ്യം കണ്ടുപിടിക്കപ്പെട്ട പ്ലാനറ്ററി നീഹാരികയാണ്‌. ചാൾസ് മെസ്സിയറാണ്‌ 1764-ൽ ഇത് കണ്ടെത്തിയത്. 1967-ൽ ആന്റണി ഹ്യൂവിഷും ജോസലിൻ ബെല്ലും ചേർന്ന് കണ്ടെത്തിയ ആദ്യത്തെ പൾസാറായ PSR B1919+21 ഈ നക്ഷത്രരാശിയിലാണ്‌. കോട്‌ഹാങ്ങർ എന്നറിയപ്പെടുന്ന ഓപ്പൺ ക്ലസ്റ്ററായ ബ്രോക്കി താരവ്യൂഹവും ഈ നക്ഷത്രരാശിയിലാണ്‌.


"https://ml.wikipedia.org/w/index.php?title=ജംബുകൻ_(നക്ഷത്രരാശി)&oldid=1713780" എന്ന താളിൽനിന്ന് ശേഖരിച്ചത്