ഓഗസ്റ്റ് 6
ദൃശ്യരൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓഗസ്റ്റ് 6 വർഷത്തിലെ 218-ാം (അധിവർഷത്തിൽ 219-ാം) ദിനമാണ്.
ചരിത്രസംഭവങ്ങൾ
[തിരുത്തുക]- 1538 - ഗോൺസാലോ ജിമെനെസ് ഡെ ക്വിസ്റ്റാഡ എന്ന സ്പാനിഷ് പട്ടാളക്കാരൻ കൊളംബിയ എന്ന യൂറോപ്യൻ ഭൂവിഭാഗം കണ്ടുപിടിച്ചു.
- 1806 - റോമാ ചക്രവർത്തി ഫ്രാൻസിസ് രണ്ടാമൻ റോമാസാമ്രാജ്യത്തിന് അന്ത്യം കുറിച്ചു.
- 1825 - ബൊളീവിയ സ്പെയിനിൽ നിന്നും സ്വതന്ത്രമായി.
- 1945 - രണ്ടാം ലോകമഹായുദ്ധം: ജപ്പാനിലെ ഹിരോഷിമയിൽ അമേരിക്ക അണുബോംബിട്ടു. 70,000 പേർ തൽക്ഷണം മരണമടഞ്ഞു.
- 1962 - ജമൈക്ക ബ്രിട്ടീഷുകാരിൽനിന്നും സ്വാതന്ത്ര്യം നേടി.
- 1991 - ടിം ബർണേയ്സ് ലീ വേൾഡ് വൈഡ് വെബ് എന്ന ആശയം അവതരിപ്പിച്ചു. ഇത് ഇന്റർനെറ്റിലെ ഒരു സേവനമായി ലഭ്യമാകാൻ തുടങ്ങി.
- 2008 - മൌറീഷ്യൻ പ്രസിഡന്റ് സിദി മുഹമ്മദ് ഓൾഡ് ചെക്ക് അബ്ദല്ലാഹി ഒരുകൂട്ടം ജനറൽമാരാൽ നിഷ്കാസിതനായി
ജന്മദിനങ്ങൾ
[തിരുത്തുക]- 1881 - പെൻസിലിന്റെ ഉപജ്ഞാതാവായ അലക്സാണ്ടർ ഫ്ലെമിങ്
- 1943 - ഇൻറർനെറ്റിൻറെ പ്രവർത്തനത്തിൽ നിർണായക സ്റ്റാൻഡേർഡുകൾ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിച്ച ജോൺ പോസ്റ്റൽ
- 1970 - പ്രശസ്ത ഇംഗ്ലീഷ് ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ മനോജ് നൈറ്റ് ശ്യാമളൻ
ചരമവാർഷികങ്ങൾ
[തിരുത്തുക]- 1982 - മലയാളസാഹിത്യകാരനായ എസ്.കെ. പൊറ്റക്കാട്
- 1997 - സ്വാതന്ത്ര്യസമരസേനാനിയും കമ്മ്യൂണിസ്റ്റ് നേതാവുമായ കെ.പി.ആർ. ഗോപാലൻ
- 2009 - മലയാള നാടക ചലച്ചിത്ര നടനായ മുരളി
2019 സുഷമ സ്വരാജ് (വിദേശകാര്യ മന്ത്രി)